Saudi Arabia Orders Its Citizens Out Of Lebanon
ഉടന്‍ ലെബനണ്‍ വിടണമെന്ന് പൌരന്‍മാരോട് സൌദി അറേബ്യ. വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യം സന്ദര്‍ശിക്കുകയോ താമസിക്കുകയോ ചെയ്യുന്ന സൗദി പൗരന്മാര്‍ക്കാണ് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗദിയുടെ സഖ്യ രാജ്യമായ ബഹ്റൈനും തങ്ങളുടെ പൗരന്മാരോട് ഞായറാഴ്ച തന്നെ രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. ലെബനന്‍ പ്രധാനമന്ത്രി ഹരീരി രാജിവെച്ചതിന് പിന്നാലെ സൌദിയും ലെബനനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. തനിയ്ക്ക് ഹിസ്ബുള്ളയില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് രാജി പ്രഖ്യാപിക്കുന്നതെന്നാണ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹരീരി പറഞ്ഞത്. എന്നാല്‍ സൗദിയാണ് രാജിയ്ക്ക് പിന്നിലെന്ന വാദമാണ് ഹിസ്ബുള്ള ഉന്നയിച്ചിട്ടുള്ളത്. സൗദിയില്‍ അഴിമതി വിരുദ്ധ കമ്മറ്റി മന്ത്രിമാര്‍ക്കും രാജകുമാരന്മാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിതിന് പിന്നാലെയാണ് സൗദിയില്‍ വച്ച് ഹരീരി രാജി പ്രഖ്യാപനം നടത്തുന്നത്.